Thursday, September 1, 2011

പ്രണയം..

   പ്രണയം .. ബെര്‍ലി പറഞ്ഞത് പോലെ, ലാലേട്ടന്റെ ഒരുഗ്രന്‍ പെര്‍ഫോര്‍മന്‍സ് പ്രതീക്ഷിച്ചാണ് പടം കാണാന്‍ പോയത്.. പ്രതീക്ഷിച്ച പോലെ ലാലേട്ടന്‍ കലക്കി.. പക്ഷെ പടമോ..  പടം കുഴപ്പമില്ല.. ഒരു എബോ അവെരേജ് എന്ന് പറയാം.. അത്ര കിടിലം ഒന്നുമല്ല..   ആദ്യ പകുതി ഒട്ടു മുക്കാലും നല്ല അലമ്പ് ആയിരുന്നു.. പ്രതീക്ഷ കൂടി പോയത് കൊണ്ട് ആവാം എന്ന് തോന്നണു.. ലാലേട്ടന്‍ സ്ട്രോങ്ങ്‌ ആയി വരുന്നത് ഇന്റെര്‍വെല്ലിനു ശേഷം ആണ്.. അത് വരെ, ജയപ്രദ ആന്‍ഡ്‌ അനുപം ഖേറിന്റെ പഴയ കാലം ഒക്കെ ആണ് മെയിന്‍.. അനുപം ഖേറിന്റെ പഴയ കാലം അവതരിപ്പിക്കുന്ന നടനെ എന്റെ കയ്യില്‍ കിട്ടിയാല്‍ രണ്ടു പൊട്ടിക്കണം എന്നുണ്ട്.. അത്ര നല്ല അലമ്പ് ആയിട്ടുണ്ട്.. ഒരു വളിച്ച ചിരിയും.. ഹോ!!.. അസഹനീയം.. അത് പോലെ ഫസ്റ്റ് ഹാഫില്‍ ഒന്ന് രണ്ട മണ്ടത്തരം സംവിധായകന്‍ കാണിച്ചു കൂട്ടിയിട്ടുണ്ട്..
1 . 1970 കളുടെ ആദ്യ പകുതിയില്‍ എങ്ങോ ആണ് ജയപ്രദയുടെയും അനുപം ഖേരിന്റെയും യൌവനം കാണിക്കുന്നത്.. അതില്‍ ഒരു പാട്ടുണ്ട്.. ഒരു പഴയ തീവണ്ടിയില്‍ ആണ് പാട്ട്.. ആ തീവണ്ടിയുടെ മുന്‍ ഭാഗം തനി സ്റ്റീം എഞ്ചിന്‍ തന്നെ.. ബാക്കി ബോഗികള്‍ കാണിക്കുന്നതോ, നമ്മുടെ ഇപ്പോഴത്തെ ട്രെയിനിന്റെ.. ( എഞ്ചിന്‍ മാത്രം ആദ്യവും, ബോഗികള്‍ പിന്നെയും ആണ് കാണിക്കുന്നത്).. ചെറിയ തെറ്റാണു ക്ഷമിക്കാം.. പക്ഷെ അടുത്തത് ക്ഷമിക്കാന്‍ എനിക്ക് പറ്റില്ല..
2 . അനുപം ഖേര്‍ ചെറുപ്പത്തില്‍ ഒരു വന്‍ ഫുട്ബോള്‍ കളിക്കാരന്‍ ആയിരുന്നു എന്നാണു കാണിക്കുന്നത്.. അതായത് 1970 -80  കാലഘട്ടം തന്നെ.. ആ സമയത്തെ ഒരു സീനില്‍ പുള്ളിക്കാരന്‍ ഇട്ടിരിക്കുന്ന ജേഴ്സി ഏതാണെന്ന് അറിയണ്ടേ.. നമ്മുടെ മാന്ചെസ്റ്റെര്‍ യുനിട്ടെട് ഇപ്പോള്‍, അതായത് 2011il  ഉപയോഗിക്കുന്ന അതെ സാധനം.. അത് കൊരച് കൂടി പോയില്ലേ?. നിങ്ങള്‍ പറ..

അങ്ങനെ ഫസ്റ്റ് ഹാഫ് ഒരു മാതിരി തള്ളി നീക്കി.. ആദ്യ പകുതിയില്‍ ലാലേട്ടന് അധികം സീന്‍ ഒന്നുമില്ല. അത് കൊണ്ട് രണ്ടാം പകുതിയില്‍ പൊളിക്കും എന്ന് പ്രതീക്ഷിച്ചു.. അത് തന്നെ സംഭവിക്കുകയും ചെയ്തു.. സെക്കന്റ് ഹാഫ് പൊളിച്ചടുക്കി നമ്മുടെ ലാലേട്ടനും അനുപം ഖേറും ജയപ്രദയും കൂടി.. ലിപ് സിങ്ക് കുറച്ചു അരോചകം ആയി തോന്നി.. എന്നാലും അനുപം ഖേറും ജയപ്രദയും ഭേഷ് ആക്കി.. രണ്ടാം പകുതിയില്‍ ആണ് പടത്തിന്റെ ഒരു ഫീല്‍ വന്നത്.. അത് വരെ ബോര്‍ അടിച്ച ഇരിക്കുകയായിരുന്നു.. ഒരു വശം തളര്‍ന്നു കിടക്കുന്ന, പഴയ ഫിലോസഫി പ്രൊഫസര്‍ ആയ മാത്യുസിനെ ലാലേട്ടന്‍ മനോഹരമായി അവതരിപ്പിച്ചു.. ഓരോ ഡയലോഗും മനോഹരം ആയിരുന്നു... പടം കണ്ട എന്റെ ഒരു പെണ്‍ സുഹൃത്ത് എന്നോട് പറഞ്ഞത് ഇങ്ങനെ.. "ഒരു സിനിമയില്‍ ഞാന്‍ കാണുന്ന ഏറ്റവും സ്നേഹവാനായ ഭര്‍ത്താവ്, ആരും ആഗ്രഹിക്കും ഇത് പോലെ ഒരു ഭര്‍ത്താവിനെ കിട്ടാന്‍ " എന്ന്.. അത്ര മനോഹരം ആയിട്ടാണ് ലാലേട്ടന്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.. ഒട്ടും ഓവര്‍ ആക്കിയിട്ടില്ല.. ബ്ലെസി മോഹന്‍ലാലിനെ നല്ല രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്.. ഇടയ്ക്കു കുറച്ച ഫിലോസഫി ഡയലോഗുകളും, കുറച്ചു തമാശയും ഒക്കെ ആയി നല്ല കഥാപാത്രം.. പിന്നെ, "i 'm  your  man " എന്നാ പാട്ടും.. ഗംഭീരം.. :)..
പ്രധാന കഥാപാത്രങ്ങള്‍ ആയ അച്യുത മേനോനും , ഗ്രേസും, മാത്യുസും ഒരുമിച്ചുള്ള എല്ലാ സീനും മനോഹരം ആയിരുന്നു.. പശ്ചാത്തല സംഗീതം കൊള്ളാം.. പക്ഷെ ഇമോഷണല്‍ രംഗങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന മ്യൂസിക്‌ കോപി അടി ആണെന്ന് എന്റെ ഒരു സുഹൃത്ത് പറഞ്ഞു.. പാട്ടുകള്‍, കുഴപ്പമില്ല... അത്രതന്നെ.. കാമെറ ഫ്രെയ്മ്സ് കൊള്ളാം നന്നായിട്ടുണ്ട്.. എന്റെ കോളേജിലെ സീനിയര്‍ ആയ ഷിനൂബ് ഇതില്‍  അസിസ്റ്റന്റ്‌ സിനിമടോഗ്രഫെര്‍ ആണ്.. നന്നായിട്ടുണ്ട് ഷിനൂബെ.. :)..
എന്തായാലും, എല്ലാവരും കണ്ടിരിക്കേണ്ട ഒരു പടം തന്നെ.. ആദ്യ പകുതി കുറച്ച സഹിച്ച്ചിരിക്കണം എന്ന് മാത്രം.. ബൈ ദി വേ, അനൂപ്‌ മേനോന്റെ ഭാര്യ ആയി അഭിനയിക്കുന്ന പുള്ളിക്കാരി, ഷി ഈസ്‌ ഗോര്‍ജ്യസ്.. ;).. മലയാളം അറിയില്ല, ലിപ് സിങ്ക് പിന്നെയും പ്രശ്നം ആണേ.. എന്നാലും.. :)..  അത് പോലെ, ജയപ്രദയുടെ പഴയ കാലം അവതരിപ്പിക്കുന്ന നടിയും നല്ല ഭംഗി ഉള്ള കുട്ടി തന്നെ.. ;).. ഭാഗ്യത്തിന് പുള്ളിക്കാരിക്ക് മലയാളം അറിയാം..

ബ്ലെസി-യോട് രണ്ടു വാക്ക്..
1 . പടം കൊള്ളാം.. പക്ഷെ ഇതിനെക്കാള്‍ നന്നാക്കാമായിരുന്നു.. മലയാളം അറിയാവുന്ന നടീനടന്മാരെ കൊണ്ട് അഭിനയിപ്പിചൂടെ ?.. ലിപ് സിങ്ക് നല്ല വൃത്തികെട് ആയിട്ടുണ്ട്.. ഇടക്കൊക്കെ ഏതോ ഡബ് ചെയ്ത പടം കാണുന്ന പോലെ ഉണ്ട്..
2 . ചെറിയ ചില കാര്യങ്ങള്‍, നേരത്തെ ഞാന്‍ സൂചിപ്പിച്ച പോലത്തെ (ജെര്സി ) , ഒന്ന് നല്ലോണം ശ്രദ്ധിക്കണേ.. അത് മതി പ്രേക്ഷകന് ദേഷ്യം തോന്നാന്‍.. :)
3 . പടം ഹിറ്റ്‌ ആവും.. ഒറപ്പാ.. :).. ഇതിനെക്കാള്‍ നല്ല അടുത്ത പടം പ്രതീക്ഷിക്കുന്നു..

Wednesday, June 9, 2010

ആറു ചിക്കന്‍ തുപ്ക്കയും ഒരു വെജ് തുപ്ക്കയും

നിങ്ങള്‍ ആരേലും ' തുപ്ക ' എന്ന് കേട്ടട്ടോണ്ടോ? ഞാനും കേട്ടിട്ടോണ്ടാരുന്നില്ല.. കേട്ട് അറിയാത്തവനും കണ്ട് അറിയാത്തവനും അനുഭവിച്ച് അറിയും എന്ന് കേട്ടിട്ടില്ലേ.. അത് തന്നെ സംഭവിച്ചു.. ഞാനും അനുഭവിച്ചറിഞ്ഞു.. :P .. ആ കഥ ഇതാ നിങ്ങള്‍ കേട്ടോളു...

ഒരു സുന്ദര സായാഹ്നത്തില്‍ ഓഫീസില്‍ നിന്ന് ഇറങ്ങാന്‍ നിക്കുമ്പോള്‍ ആണ് Mr. രവീന്ദ്ര പായ് ഫോണ്‍ വിളിച്ചത് .. " എടാ, ഇവിടെ കൊറമംഗലയില്‍ ഒരു സെറ്റപ്പ് സാധനം തിന്നാന്‍ കിട്ടും.. സംഭവം തായ് ഫുഡ്‌ ആണേ.. 'തുപ്ക്ക' എന്നാണ് പേര്.. എന്തൊരു ടേസ്റ്റ് ആണെന്നോ അതിനു.. ഞാന്‍ ഇപ്പൊ രാവിലേം ഉച്ചക്കും വൈകിട്ടും എല്ലാം ഇത് തന്നെയാ കഴിക്കാറ്.. വരുന്നേല്‍ വേഗം വാടാ.. ഒരു തവണ കഴിച്ചാല്‍ പിന്നെ നീ ദെവസോം ഇവിടെ വരെ വന്നു 'തുപ്ക്ക' കഴിക്കും.. 'മോമോസ്' എന്നാണ് കടയുടെ പേര്.. വാ" .. കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ INTEL-il നിന്നും അനസിനേം വിളിച്ചു ബൈക്കേല്‍ കേറ്റി കൊറമംഗലയിലോട്ട് പോയി..

അവിടെ എതിയപ്പോഴോ, as usual എല്ലാ കൂതറകളും ഹാജര്‍ .. രവിയും സിജോയും എസെമ്മും സ്കാറിയയും മനുവും "തുപ്പ്ക" തിന്നു തകര്‍ക്കാന്‍ റെഡി ആയി നില്‍ക്കുന്നു.. എസ്സെം വായ തൊറന്നു - " എടാ ഈ തുപ്പ്ക വന്‍ സെറ്റ് ആണെന്നാ കേട്ടെ.. ഇവന്‍ പറഞ്ഞത് കേട്ട് ഞാന്‍ ഉച്ച തൊട്ടു ഒന്നും കഴിച്ചട്ടില്ല.. ഇന്നിനി തുപ്പ്ക തിന്നു തകര്‍ക്കാല്ലോ" .. എടാ ഭീകരാ നീ നാട്ടില്‍ കല്യാണത്തിനു പോവുമ്പോ ചെയ്യുന്ന പണി ഇവിടേം ഇറക്കുവാന്നോ എന്ന് മനസ്സില്‍ കരുതി ഞാന്‍ എല്ലാരുടെം കൂടെ "തുപ്ക്ക കട" യില്‍ കേറി..

കേറിയ പാടെ രവി അവിടത്തെ സുന്ദരിയായ waitressinte അടുത്ത് വെടി പൊട്ടുന്ന കണക്കെ എന്തൊക്കെയോ പുലമ്പി .. എനിക്ക് മനസ്സിലായില്ല.. എന്തോ ഒരു ഭാഷ.. ഇനി CADENCE ആയേപ്പിന്നെ പുതിയ വല്ല തെറിയും ഇവന്‍ പഠിച്ചോ.. "എന്നാലും മലയാളത്തില്‍ നമ്മള്‍ അറിയാത്ത തെറിയും ഒണ്ടല്ലോഡാ" എന്ന് സ്കാറിയ എന്‍റെ ചെവിയില്‍ അത്ഭുതത്തോടെ മന്ത്രിച്ചു.. ആ പാവം സുന്ദരി പേടിച്ചു പോയ പോലെ ആണേ എനിക്ക് തോന്നിയത്.. അല്ല, ഇവന്‍ പണ്ട് കോളേജില്‍ റാഗ് ചെയ്യാന്‍ പോയി ഒരു പെണ്കൊടിയെ ഒരൊറ്റ നോട്ടം കൊണ്ട് കരയിപ്പിച്ച ടീം ആണേ... വിശ്വസിക്കാന്‍ പറ്റില്ല .. :P ..

" എന്താ രവീ, നീ ആ പാവത്തിന്‍റെ അടുത്ത് തെറി പറഞ്ഞത്.. പാവം പേടിച്ചു പോയി.. ഇനി ഞാന്‍ ചെന്ന് ആശ്വസിപ്പിക്കണോ" ഒരു പഞ്ചാര ചിരിയോടെ സ്കാറിയ ചോദിച്ചു.. " ഒന്ന് പോടാ.. ഞാന്‍ തായ്‌ ആണ് പറഞ്ഞത് .. തായ്‌.. തുപ്ക്ക തിന്നു തോടങ്ങിയെ പിന്നെ ഞാന്‍ ഇവിടെ തായ്‌ മാത്രമേ പറയാറുള്ളൂ.. ഞാനിവിടത്തെ സ്ഥിരം കസ്റ്റമര്‍ ആണെടാ.. എന്നോട് പുള്ളിക്കാരിക്ക് വല്ല്യ ബഹുമാനം ആണേ.. ഞാന്‍ സ്വല്‍പ്പം weight ഇട്ടു ഓര്‍ഡര്‍ ചെയ്തപ്പോ പുള്ളിക്കാരി പേടിച്ചു പോയതാ.. " ... ഹോ.. ആശ്വാസം ആയി.. "അല്ല നീ എന്താ ഓര്‍ഡര്‍ ചെയ്തത്?? " .. " ആറു ചിക്കന്‍ തുപ്ക്കയും ഒരു വെജ് തുപ്ക്കയും"..

എന്തായാലും ഹോട്ടലിന്‍റെ സെറ്റപ്പ് കൊള്ളാം.. രണ്ടു ചിങ്കി hotties ഒരു ടേബിളില്‍ ഇരിക്കുന്നുണ്ടായിരുന്നു.. അതിന്റെ തൊട്ടടുത്ത ടേബിളില്‍ ഇരിക്കാന്‍ എല്ലാരും കൂടെ അടിയായി.. അവസാനം ഞാനും എസ്സെമും അതില്‍ വിജയിച്ചു.. പക്ഷെ യോഗമില്ല.. ഇരുന്ന വഴി അതാ രണ്ടും കൂടെ ഇറങ്ങി പോയി.. :(.. scene desp.. അണ്ടി പോയ അണ്ണാനെ പോലെ എസ്സെം എന്നെ നോക്കി ചിരിച്ചു.. ഞാന്‍ തിരിച്ചും കഷ്ടപ്പെട്ട് ഒരു ചിരി പാസ്സാക്കി..

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ആ waitress സുന്ദരി ഞങ്ങളുടെ അടുത്തേക്ക് വന്നു..
waitress -"സര്‍, only six thupkkas available"..
രവി - " @#@@@%@%$$@$ " (തായ്‌ ഭാഷയില്‍ മോഴിഞ്ഞതാണ് കേട്ടോ.. തെറി അല്ല )
അനസ് - "ഹോ.. അവന്റെ ഒരു ഡെമോ.. അവള്‍ക്ക് ഇംഗ്ലീഷ് പറയാം.. എടാ ___പൈ , ഇംഗ്ലീഷില്‍ പറയടാ"
രവി - "sorry guys.. ഞാന്‍ നിങ്ങള്‍ക്ക് അറിയില്ല എന്നാ കാര്യം മറന്നു.. silly boys.. haha.. hmmm.. തുപ്ക്ക ആകെ 6 എണ്ണം ഒള്ളു എന്ന്.. ആ.. കൊഴപ്പമില്ല.. നിങ്ങള്‍ 6 പേരും ചിക്കന്‍ തുപ്ക്ക തിന്നോ."
സിജോ - "അപ്പൊ നീയോ? "
രവി - "ഞാന്‍ ഒരു വെജ് തുപ്ക്ക തിന്നും "

ഇവന്‍ ഇതെന്തു തേങ്ങയാണ് പറയുന്നത്.. ആകെ 6 തുപ്ക്ക അല്ലെ ഒള്ളു എന്ന് മനസ്സില്‍ വിചാരിച്ചപ്പോഴേക്കും മനു സാര്‍ തൊള്ള തുറന്നു..
"എടാ രവീ .. അതായത്.. ഇവിടെ ആറു തുപ്ക്കയെ ഒള്ളു.. നമ്മള്‍ മൊത്തം 7 പേരില്ലേ.. പിന്നെ എങ്ങനെ ശരിയാവും ? "
രവി- " എടാ.. അതല്ലേ പറഞ്ഞെ നിങ്ങള്‍ ആറു ചിക്കന്‍ തുപ്ക്ക തിന്നോ.. ഞാന്‍ ഒരു വെജ് തുപ്ക്ക തിന്നോളാം"

ദൈവമേ ... ഇവനെന്താ ജോസ്മോന് പഠിക്കുകയാണോ.. "എടാ പൊട്ടത്തരം പറയല്ലേ.. ഞങ്ങള്‍ 6 ചിക്കന്‍ തുപ്ക്ക പറഞ്ഞാല്‍ പിന്നെ നിനക്ക് തുപ്ക കിട്ടില്ല"..

waitress ആണേല്‍ ഒന്നും പിടി കിട്ടാതെ ഞങ്ങളെ തന്നെ മാറി മാറി നോക്കിക്കൊണ്ടിരിക്കുന്നു.. ഇവന്റെ റിലേ മൊത്തം കട്ടായല്ലോ എന്ന desp ഉണ്ടേലും ആ സുന്ദരിയുടെ സാമീപ്യ സുഖം എല്ലാരും നല്ലോണം ആസ്വദിച്ചു.. ;)..
അവസാനം ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോ രവിയുടെ തലക്ക് വെളിവ് വന്നു.. "ഓ.. ശരിയാണല്ലേ.. എന്നാല്‍ ഞാന്‍ 'തായ്‌ jhengar " (എന്ത് കുന്തം ആണാവോ) ഓര്‍ഡര്‍ ചെയ്തോളാം..

ഓര്‍ഡര്‍ ചെയ്തു ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ waitress ആറു പാത്രങ്ങള്‍ കൊണ്ട് വച്ചു.. "തുപ്ക്ക" എന്താണെന്നു അറിയാനുള്ള ആകാംക്ഷയോടെ എല്ലാരും അതിലോട്ടു നോക്കി.. അപ്പോള്‍ കണ്ടതോ.. correct ആയി പറഞ്ഞാല്‍ കുറച്ചു കഞ്ഞി വെള്ളത്തില്‍ നൂഡില്‍സും പച്ചില ചതച്ചതും ഇട്ട പോലെ ഒരു സാധനം.. ടേബിള്‍ മാറിപ്പോയോ എന്ന സംശയത്തോടെ എല്ലാരും രവിയെ നോക്കി..
രവി - "എന്താടാ കുന്തം മിഴിച്ചു നിക്കണേ... ഇതാണ് സാധനം... കഴിച്ചു നോക്ക്.."

ഉടനെ തന്നെ കൊതിയന്‍ എസ്സെം ഒരു സ്പൂണ്‍ എടുത്തു വായില്‍ വച്ചു.. വായില്‍ വച്ചതും തുപ്പിയതും എല്ലാം ഒരുമിച്ചു തന്നെ നടന്നു..
"എന്തോന്നാടാ ഇത് .."
രവി - "തുപ്ക്ക"
എസ്സെം - " വായില്‍ വച്ചാല്‍ തുപ്പാന്‍ തോന്നുന്ന കൊണ്ടാണോടാ തുപ്ക്ക എന്ന് പേരിട്ടത് ??.. എന്തോലക്കയാടാ ഇത്?? "

ഞാന്‍ പയ്യെ ഒരു സ്പൂണ്‍ എടുത്തു ടേസ്റ്റ് ചെയ്തു.. ഒരു വല്ലാത്ത ചൊവ.. കമ്മ്യൂണിസ്റ്റ്‌ പച്ചയും ശവം നാറി ചെടിയും ഇട്ടു വേവിച്ച പോലത്തെ ഒരു മണവും.. Yuk!!.. Scene Contra.. :( .. എന്തായാലും പേര് പോലെ തന്നെ ഞങ്ങള്‍ എല്ലാരും തുപ്ക്ക തിന്നു അവിടെ മൊത്തം തുപ്പി പൊളിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ..

അപ്പോഴും എന്‍റെ ശുഭാപ്തിവിശ്വാസം എന്തായിരുന്നെന്നാല്‍ രവി എന്തോ ഓര്‍ഡര്‍ ചെയ്തട്ടോണ്ടല്ലോ.. അത് വരുമ്പോള്‍ ആ സാമദ്രോഹിക്ക് കൊടുക്കാതെ മൊത്തം ശാപ്പിടാം എന്നായിരുന്നു.. അത് വന്നപ്പോളോ.. കൊറച്ചു CARROTinte മുകളില്‍ TOMATO SAUCE ഒഴിച്ചിരിക്കുന്നു.. അത്ര തന്നെ.. എന്തായാലും കിട്ടിയതായി എന്ന് കരുതി എല്ലാരും കൂടെ കയ്യിട്ടു അത് തീര്‍ത്തു..

വിശപ്പ്‌ മാറാതെ രവിയെ മനസാ തെറി പറഞ്ഞു, എല്ലാരും കൂടെ പുറത്ത് ഇറങ്ങി.. ഇനി വേറെ എന്തേലും വാങ്ങി കഴിക്കണം എന്നാരുന്നു എല്ലാരുടെയും ചിന്ത .. ഇടിവെട്ട് ഏറ്റവനെ പാമ്പ് കടിച്ചു എന്ന പറഞ്ഞ പോലെ, അതാ.. എല്ലാ കടയും അടച്ചിരിക്കുന്നു.. Scene DPK.. :( :( ..

ഒരു evening നശിച്ച സങ്കടത്തില്‍ ഞാന്‍ മരതഹള്ളിയിലോട്ടു പോന്നു.. കൊറേ പച്ചവെള്ളവും കുടിച് അന്നത്തെ രാത്രി കിടന്നുറങ്ങി.. അവന്മാര്‍ എല്ലാം അപ്പൊ തന്നെ രവിയുടെ കഴുത്തിന്‌ പിടിച്ചു കൊണ്ട് ULSOOR-ക്ക് പോയി.. ULSOOR- ഇലെ പുതിയ PET DOG ആയ 'GOLDY' -ക്ക് എന്തായാലും അന്ന് രാത്രി തിന്നാന്‍ പട്ടി ബിസ്ക്കറ്റ് ഒന്നും കിട്ടിയില്ല എന്നാണ് കേട്ടത്.. പാവം ' GOLDY ' .. :D..

-----------------

ഹരിശങ്കര്‍ എ

Thursday, April 29, 2010

പകല്‍ നക്ഷത്രങ്ങള്‍

ഒറ്റവാക്കില്‍ പറഞ്ഞാല്‍ 'നിലവാരമുള്ള ഒരു പൊളിഞ്ഞ പടം'. സീരിയല്‍ താരമായ അനൂപ്‌ മേനോന്‍ ആദ്യമായി തിരക്കഥ എഴുതുക, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ ഒരുമിച്ച് അഭിനയിക്കുക എന്നീ പ്രത്യേകതകള്‍ ഉണ്ട് ഈ ചിത്രത്തിന്. നല്ല തിരക്കഥ, സംഭാഷണം, മോഹന്‍ലാലിന്‍റെ ഗംഭീര പ്രകടനം എന്നിവയാണ് ഈ സിനിമയുടെ പോസിറ്റീവ് സൈഡ്. പക്ഷെ എഡിറ്റിങ്ങിലെയും സംവിധാനത്തിലെയും കാസ്റ്റിങ്ങിലെയും പോരായ്മകള്‍ പലപ്പോഴും അലോസരമുണ്ടാക്കുന്നു.

'പകല്‍ നക്ഷത്രങ്ങള്‍' സിദ്ധാര്‍ധന്‍റ്റെ കഥയാണ്. അതീവപ്രതിഭാശാലിയായ ഒരു സിനിമ സംവിധായകന്‍ ആണ് 'സിദ്ധന്‍' അഥവാ 'സിദ്ധാര്‍ഥന്‍'. പക്ഷെ ജീവിതത്തില്‍ അയാള്‍ മദ്യത്തിനും മയക്കുമരുന്നിനും സ്ത്രീകള്‍ക്കും അടിപ്പെട്ടവനാണ്. അയാളുടെ മനസ്സിന്‍റെ ഉള്ളറകളെ തൊട്ടറിയാന്‍ ഏറ്റവുമടുത്ത സുഹൃത്തുക്കള്‍ക്കുപോലും സാധിച്ചിട്ടില്ല. ഇങ്ങനെയെല്ലാം ഒരു പ്രത്യേക സ്വഭാവത്തിന് ഉടമയായ 'സിദ്ധന്‍' ഒരു പ്രഭാതത്തില്‍ മരിച്ചതായി കാണപ്പെടുമ്പോള്‍ അത് കുറെ ദുരൂഹതകള്‍ ഉയര്‍ത്തുന്നു. ആത്മഹത്യയോ കൊലപാതകമോ എന്ന് പോലീസിന് പോലും മനസ്സിലാക്കാന്‍ കഴിയുന്നില്ല.

വര്‍ഷങ്ങള്‍ക്കു ശേഷം സിദ്ധന്‍റ്റെ മകന്‍ പ്രശസ്തനായ ഒരു എഴുതുകാരനായിതീരുന്നു. അച്ഛനെപ്പറ്റി ഒരു പുസ്തകമെഴുതാനായി അവന്‍ ആ സര്‍ഗപ്രതിഭയുടെ ജീവിതത്തെ അടുത്തറിയാന്‍ ശ്രമിക്കുന്നു. ആ ഒരു യാത്രയില്‍ അവന്‍റെ അച്ഛന്‍റെ മരണത്തിനു പിന്നിലെ ദുരൂഹതകളുടെ ചുരുളുകള്‍ അവനു മുന്നില്‍ ഓരോന്നായി അഴിഞ്ഞു വീഴുന്നു. സിദ്ധന്‍റ്റെ സുഹൃത്തുക്കളും, ആത്മാക്കളുമായി സംസാരിക്കാന്‍ കഴിവുണ്ടെന്ന് അവകാശപ്പെടുന്ന ഡോ. വൈദ്യനാഥനും അവനെ സഹായിക്കാനുണ്ട്. അവസാനം അവന്‍ ആ ഞെട്ടിക്കുന്ന സത്യം പ്രേക്ഷകരോട് പറയുമ്പോള്‍ സിനിമ പൂര്‍ത്തിയാവുന്നു.

മോഹന്‍ലാലിന്‍റെ കയ്യില്‍ 'സിദ്ധന്‍' ഭദ്രമാണ്. ഗംഭീരമായ ഒരു പ്രകടനമാണ് ലാല്‍ കാഴ്ച്ചവക്കുന്നത്. ഈ കഥാപാത്രം മികവുറ്റതാക്കിയത്തിനു ലാലിന് ഫിലിം ക്രിടിക്സ് അവാര്‍ഡ്‌ ലഭിച്ചിരുന്നു. സാധാരണയില്‍ നിന്നും വ്യത്യസ്തമായ റോളുകളില്‍ നമുക്ക് കല്പ്പനയെയും സുരേഷ് ഗോപിയെയും കാണാം. പക്ഷെ കാസ്ടിങ്ങിലെ പോരായ്മ മറ്റു പല കഥാപാത്രങ്ങളെയും ജീവനില്ലാത്തതാക്കുന്നു.
ബഡ്ജെറ്റിലെ പോരായ്മ മൂലമാവാം എഡിറ്റിങ്ങും സൌണ്ട് എഫെക്ട്സും ഒട്ടും പോര.

എന്തൊക്കെയായാലും മോഹന്‍ലാലിന്‍റെ മാസ്മരികമായ അഭിനയവും, നല്ല കഥയും സംഭാഷണവും ഈ സിനിമയെ അതിന്‍റെതായ ഒരു 'ക്ലാസ്സില്‍' എത്തിക്കുന്നു. ഏതൊരു ചലച്ചിത്രപ്രേമിക്കും മറക്കാനാവാത്ത ഒരു അനുഭവം ആയിരിക്കും 'പകല്‍ നക്ഷത്രങ്ങള്‍'.

Saturday, April 10, 2010

Hurt Locker.. really worthy for Oscar??

Ah.. I have seen lots of films.. Films which got nominated for Oscars, films which got awarded as the best picture, blah blah.. Everytime I watch those critically acclaimed films, I get too much excited, how this film gonna be, will that really live up to my expectations etc. All the time I was satisfied, but this time, "Hurt Locker", the film which got Best Picture award at the latest Oscars, destroyed all my hopes and expectations..

Totally boring, unrealistic, lifeless - these are the words I have to describe this film.. An utter waste of time.. Even slept of a few times in between.. :P... Yeah, you guys can say tht I didn like the film coz I slept off.. But I couldn help it..

So, if ever it comes to a theater near your place (Mostly it wont come, even in US theaters dont want to screen such a boring film), dont go watch it... It sucks..

Thursday, June 25, 2009

One phase of life over..

I've heard people saying 'college days are the best days of life'.. never thought it will be true until.. i finished college.. Engineering over.. Now its time for doin job.. bye bye to ma frnds.. really heartbreaking moments..

4 years of engineering @ Model Engineering College, Kochi.. Ah.. It got over so fast.. like 4 moments.. still remember the day i joined.. ragging during first year.. hehe..
projects.. arts.. placements.. techfest... everythin was rockin @ MEC..

And now it is temporary bye bye to Kerala also.. Goin to Bangalore.. will be coming to Kerala once in a month hopefully... hmmmm..

Thursday, June 11, 2009

Fedora 11.. Set up BSNL Dataone broadband

1. Become root using 'su'

2. Enter 'pppoe-setup'

3. Enter username, password, select the device to be eth0.

4. It will ask you if u want the link to come up on demand. Type in 'no' ..

5. Enter the DNS information as 'server' ...

6. Use the command 'pppoe-start' to start the connection and 'pppoe-stop' to stop it.


and remember one more thing, the package tht provides all these functions is 'rp-pppoe' ...

Friday, June 5, 2009

Apache/Microsoft-IIS conflict

Sometimes, you may find that after installing Apache, its not running. Now the reason may be the conflict with Microsoft-IIS ( Internet Information Services ).
The problem is that both IIS and Apache has default port 80. Now, if u installed Apache using Wamp server, then click on the wamp server icon on the bottom right, select 'Apache', select 'Service' and then click on 'test port'.

If IIS is running, you will be seeing Microsoft-IIS on the newly opened 'cmd' window. To disable IIS, go to Control Panel, click on ' Turn Windows features On/Off'. There you can see 'Internet Information Services', deselect it and your computer will be asked to restart by the OS.

Now on restarting, run the wamp server, and on testing the port 80 again, you will see 'Apache' is running.

Now type in 'http://127.0.0.1/' on your web browser and enjoy!! :)