Thursday, September 1, 2011

പ്രണയം..

   പ്രണയം .. ബെര്‍ലി പറഞ്ഞത് പോലെ, ലാലേട്ടന്റെ ഒരുഗ്രന്‍ പെര്‍ഫോര്‍മന്‍സ് പ്രതീക്ഷിച്ചാണ് പടം കാണാന്‍ പോയത്.. പ്രതീക്ഷിച്ച പോലെ ലാലേട്ടന്‍ കലക്കി.. പക്ഷെ പടമോ..  പടം കുഴപ്പമില്ല.. ഒരു എബോ അവെരേജ് എന്ന് പറയാം.. അത്ര കിടിലം ഒന്നുമല്ല..   ആദ്യ പകുതി ഒട്ടു മുക്കാലും നല്ല അലമ്പ് ആയിരുന്നു.. പ്രതീക്ഷ കൂടി പോയത് കൊണ്ട് ആവാം എന്ന് തോന്നണു.. ലാലേട്ടന്‍ സ്ട്രോങ്ങ്‌ ആയി വരുന്നത് ഇന്റെര്‍വെല്ലിനു ശേഷം ആണ്.. അത് വരെ, ജയപ്രദ ആന്‍ഡ്‌ അനുപം ഖേറിന്റെ പഴയ കാലം ഒക്കെ ആണ് മെയിന്‍.. അനുപം ഖേറിന്റെ പഴയ കാലം അവതരിപ്പിക്കുന്ന നടനെ എന്റെ കയ്യില്‍ കിട്ടിയാല്‍ രണ്ടു പൊട്ടിക്കണം എന്നുണ്ട്.. അത്ര നല്ല അലമ്പ് ആയിട്ടുണ്ട്.. ഒരു വളിച്ച ചിരിയും.. ഹോ!!.. അസഹനീയം.. അത് പോലെ ഫസ്റ്റ് ഹാഫില്‍ ഒന്ന് രണ്ട മണ്ടത്തരം സംവിധായകന്‍ കാണിച്ചു കൂട്ടിയിട്ടുണ്ട്..
1 . 1970 കളുടെ ആദ്യ പകുതിയില്‍ എങ്ങോ ആണ് ജയപ്രദയുടെയും അനുപം ഖേരിന്റെയും യൌവനം കാണിക്കുന്നത്.. അതില്‍ ഒരു പാട്ടുണ്ട്.. ഒരു പഴയ തീവണ്ടിയില്‍ ആണ് പാട്ട്.. ആ തീവണ്ടിയുടെ മുന്‍ ഭാഗം തനി സ്റ്റീം എഞ്ചിന്‍ തന്നെ.. ബാക്കി ബോഗികള്‍ കാണിക്കുന്നതോ, നമ്മുടെ ഇപ്പോഴത്തെ ട്രെയിനിന്റെ.. ( എഞ്ചിന്‍ മാത്രം ആദ്യവും, ബോഗികള്‍ പിന്നെയും ആണ് കാണിക്കുന്നത്).. ചെറിയ തെറ്റാണു ക്ഷമിക്കാം.. പക്ഷെ അടുത്തത് ക്ഷമിക്കാന്‍ എനിക്ക് പറ്റില്ല..
2 . അനുപം ഖേര്‍ ചെറുപ്പത്തില്‍ ഒരു വന്‍ ഫുട്ബോള്‍ കളിക്കാരന്‍ ആയിരുന്നു എന്നാണു കാണിക്കുന്നത്.. അതായത് 1970 -80  കാലഘട്ടം തന്നെ.. ആ സമയത്തെ ഒരു സീനില്‍ പുള്ളിക്കാരന്‍ ഇട്ടിരിക്കുന്ന ജേഴ്സി ഏതാണെന്ന് അറിയണ്ടേ.. നമ്മുടെ മാന്ചെസ്റ്റെര്‍ യുനിട്ടെട് ഇപ്പോള്‍, അതായത് 2011il  ഉപയോഗിക്കുന്ന അതെ സാധനം.. അത് കൊരച് കൂടി പോയില്ലേ?. നിങ്ങള്‍ പറ..

അങ്ങനെ ഫസ്റ്റ് ഹാഫ് ഒരു മാതിരി തള്ളി നീക്കി.. ആദ്യ പകുതിയില്‍ ലാലേട്ടന് അധികം സീന്‍ ഒന്നുമില്ല. അത് കൊണ്ട് രണ്ടാം പകുതിയില്‍ പൊളിക്കും എന്ന് പ്രതീക്ഷിച്ചു.. അത് തന്നെ സംഭവിക്കുകയും ചെയ്തു.. സെക്കന്റ് ഹാഫ് പൊളിച്ചടുക്കി നമ്മുടെ ലാലേട്ടനും അനുപം ഖേറും ജയപ്രദയും കൂടി.. ലിപ് സിങ്ക് കുറച്ചു അരോചകം ആയി തോന്നി.. എന്നാലും അനുപം ഖേറും ജയപ്രദയും ഭേഷ് ആക്കി.. രണ്ടാം പകുതിയില്‍ ആണ് പടത്തിന്റെ ഒരു ഫീല്‍ വന്നത്.. അത് വരെ ബോര്‍ അടിച്ച ഇരിക്കുകയായിരുന്നു.. ഒരു വശം തളര്‍ന്നു കിടക്കുന്ന, പഴയ ഫിലോസഫി പ്രൊഫസര്‍ ആയ മാത്യുസിനെ ലാലേട്ടന്‍ മനോഹരമായി അവതരിപ്പിച്ചു.. ഓരോ ഡയലോഗും മനോഹരം ആയിരുന്നു... പടം കണ്ട എന്റെ ഒരു പെണ്‍ സുഹൃത്ത് എന്നോട് പറഞ്ഞത് ഇങ്ങനെ.. "ഒരു സിനിമയില്‍ ഞാന്‍ കാണുന്ന ഏറ്റവും സ്നേഹവാനായ ഭര്‍ത്താവ്, ആരും ആഗ്രഹിക്കും ഇത് പോലെ ഒരു ഭര്‍ത്താവിനെ കിട്ടാന്‍ " എന്ന്.. അത്ര മനോഹരം ആയിട്ടാണ് ലാലേട്ടന്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.. ഒട്ടും ഓവര്‍ ആക്കിയിട്ടില്ല.. ബ്ലെസി മോഹന്‍ലാലിനെ നല്ല രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്.. ഇടയ്ക്കു കുറച്ച ഫിലോസഫി ഡയലോഗുകളും, കുറച്ചു തമാശയും ഒക്കെ ആയി നല്ല കഥാപാത്രം.. പിന്നെ, "i 'm  your  man " എന്നാ പാട്ടും.. ഗംഭീരം.. :)..
പ്രധാന കഥാപാത്രങ്ങള്‍ ആയ അച്യുത മേനോനും , ഗ്രേസും, മാത്യുസും ഒരുമിച്ചുള്ള എല്ലാ സീനും മനോഹരം ആയിരുന്നു.. പശ്ചാത്തല സംഗീതം കൊള്ളാം.. പക്ഷെ ഇമോഷണല്‍ രംഗങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന മ്യൂസിക്‌ കോപി അടി ആണെന്ന് എന്റെ ഒരു സുഹൃത്ത് പറഞ്ഞു.. പാട്ടുകള്‍, കുഴപ്പമില്ല... അത്രതന്നെ.. കാമെറ ഫ്രെയ്മ്സ് കൊള്ളാം നന്നായിട്ടുണ്ട്.. എന്റെ കോളേജിലെ സീനിയര്‍ ആയ ഷിനൂബ് ഇതില്‍  അസിസ്റ്റന്റ്‌ സിനിമടോഗ്രഫെര്‍ ആണ്.. നന്നായിട്ടുണ്ട് ഷിനൂബെ.. :)..
എന്തായാലും, എല്ലാവരും കണ്ടിരിക്കേണ്ട ഒരു പടം തന്നെ.. ആദ്യ പകുതി കുറച്ച സഹിച്ച്ചിരിക്കണം എന്ന് മാത്രം.. ബൈ ദി വേ, അനൂപ്‌ മേനോന്റെ ഭാര്യ ആയി അഭിനയിക്കുന്ന പുള്ളിക്കാരി, ഷി ഈസ്‌ ഗോര്‍ജ്യസ്.. ;).. മലയാളം അറിയില്ല, ലിപ് സിങ്ക് പിന്നെയും പ്രശ്നം ആണേ.. എന്നാലും.. :)..  അത് പോലെ, ജയപ്രദയുടെ പഴയ കാലം അവതരിപ്പിക്കുന്ന നടിയും നല്ല ഭംഗി ഉള്ള കുട്ടി തന്നെ.. ;).. ഭാഗ്യത്തിന് പുള്ളിക്കാരിക്ക് മലയാളം അറിയാം..

ബ്ലെസി-യോട് രണ്ടു വാക്ക്..
1 . പടം കൊള്ളാം.. പക്ഷെ ഇതിനെക്കാള്‍ നന്നാക്കാമായിരുന്നു.. മലയാളം അറിയാവുന്ന നടീനടന്മാരെ കൊണ്ട് അഭിനയിപ്പിചൂടെ ?.. ലിപ് സിങ്ക് നല്ല വൃത്തികെട് ആയിട്ടുണ്ട്.. ഇടക്കൊക്കെ ഏതോ ഡബ് ചെയ്ത പടം കാണുന്ന പോലെ ഉണ്ട്..
2 . ചെറിയ ചില കാര്യങ്ങള്‍, നേരത്തെ ഞാന്‍ സൂചിപ്പിച്ച പോലത്തെ (ജെര്സി ) , ഒന്ന് നല്ലോണം ശ്രദ്ധിക്കണേ.. അത് മതി പ്രേക്ഷകന് ദേഷ്യം തോന്നാന്‍.. :)
3 . പടം ഹിറ്റ്‌ ആവും.. ഒറപ്പാ.. :).. ഇതിനെക്കാള്‍ നല്ല അടുത്ത പടം പ്രതീക്ഷിക്കുന്നു..

6 comments:

paarppidam said...

കുറച്ച് വലിച്ചിഴച്ചില്ലെങ്കില്‍ സിനിമക്ക് സീരിയസ്സ്നെസ്സ് ഉണ്ടാകില്ല എന്ന അടൂരിയന്‍-അവാര്‍ഡ് ടീംസിന്റെ ചിന്ത ബ്ലെസ്സിയിലും വന്ന് കൂടിയിട്ടുണ്ട്. ഭ്രമരത്തിലും ഇത്തരം ഒരു ഇഴച്ചില്‍ ഉണ്ട്. പുതിയ തലമുറയില്‍ ഉള്ള ടീംസിനു സ്പീഡില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുവാന്‍ കഴിയുന്നു. ഇവര്‍ക്കും മുമ്പും പത്മരാജനെ പോലുള്ളവര്‍ക്ക് ശേഷവും ഉള്ള തലമുറയില്‍ പലരും പണി നിര്‍ത്തുകയോ പണി പാളി പരാജയങ്ങള്‍ ഏറ്റുവാങ്ങുകയോ ചെയ്തു കൊണ്ടിരിക്കുന്നു. ഒരു രണ്‍ജിത്തും,ബ്ലസ്സിയും ഇടയ്ക്ക് നല്ല ചിത്രങ്ങള്‍ നല്‍കും. എന്താ ചെയ്യ ബ്ലസ്സിക്കല്പം മന്ദീഭവിച്ച രംഗങ്ങളോട് അഭിനിവേശം കൂടിയോന്ന് സംശയം.
സംസാരത്തില്‍ ജ്യാഡയില്ലാട്ട്തതിനാല്‍ ബുജി സ്റ്റൈല്‍ അല്ല്ലെന്ന് കരുതാം.

hari said...

ബ്ലെസി കുറച്ചു വറൈറ്റി പടങ്ങള്‍ പിടിക്കണം.. പദ്മരാജനെ കണ്ടു പഠിക്കണം.. കരിയിലക്കാറ്റു പോലെ യും തൂവാനതുംബികളും, രണ്ടും രണ്ടു ധ്രുവത്തില്‍ നില്‍ക്കുന്ന പടങ്ങള്‍.. ബ്ലെസി നല്ല കലാകാരന്‍ തന്നെ.. പക്ഷെ ഇനിയും ഇതില്‍ കൂടുതല്‍ ഡലിവര്‍ ചെയ്യാന്‍ ഉള്ള ആമ്പിയര്‍ ഒണ്ട്.. അടുത്ത പടം വരട്ടെ.. :)

Kilimanooran said...

കാഴ്ചയില്‍ നിന്നും ഭ്രമരത്തിലേയ്ക്കുള്ള ബ്ലെസ്സി സഞ്ചരിച്ച ദൂരം സാധാരണ മലയാള സിനിമാ പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന ഒന്നായിരുന്നു. കാരണം പത്മരാജന് ശേഷം മലയാളികള്‍ക്ക് നഷ്ടപ്പെട്ടതെന്തോ തിരിച്ചുകിട്ടിയത് പോലെയുള്ള അനുഭവം ആയിരുന്നു കാഴ്ചയും തന്മാത്രയും. എന്നാല്‍ അതിനുശേഷം വഴിനഷ്ടപ്പെട്ടു പോയ ബ്ലെസ്സിയുടെ ശക്തമായ തിരിച്ചു വരവാണ് 'പ്രണയം'. പ്രേമത്തെക്കുറിച്ച് ധാരാളം സിനിമകള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രണയം എന്ന വികാരത്തെപ്പറ്റി ഇറങ്ങിയ അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്ന്;‌ 'പ്രണയം'.

http://anoopesar.blogspot.com/2011/09/blog-post_02.html

besty said...

കണ്ടിട്ട് പറയാം ട്ടോ..

Vineeth Jose said...

read the plot of this movie, its an adaption I guess.

Vineeth Jose said...

http://www.imdb.com/title/tt0251141/plotsummary